കാസര്‍കോട്: ജില്ലയിലേക്ക് നേടിയെടുത്ത പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഫെബ്രുവരി 28ന് നടക്കേണ്ട ഉദ്ഘാടനം വൈകിപ്പിച്ചതിന് പിന്നില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.[www.malabarflash.com]
പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി കാസര്‍കോട് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്ക് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടനം നീട്ടിയത്. ആവശ്യമായ കംപ്യൂട്ടര്‍, നെറ്റ് ഉപകരണങ്ങള്‍ക്ക് ഫണ്ട് നല്‍കാമെന്ന് അറിയിച്ചിട്ടും പാസ്പോര്‍ട്ട് വകുപ്പുതന്നെ പണം മുടക്കണമെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിരസിക്കുകയായിരുന്നുവെന്നും സേവാകേന്ദ്രം ഈ മാസംതന്നെ ഉദ്ഘാടനം ചെയ്യുമെന്നും എംപി പറഞ്ഞു.
ജില്ലാപ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള, കെ എം എ ഹനീഫ, കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി പി ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ വി വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment