അബുദാബി: അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്.[www.malabarfalsh.com]
ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്‌റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബല്‍ വിങ്‌സ് റെന്റ് എ കാറിലെ എച്ച് ആര്‍ മാനേജരാണ് സ്മൃതി. രണ്ട് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നു.
പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എല്‍ എല്‍ എച്ച് ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുന്നു.
അബുദാബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment