തൃശൂര്‍: നെടുപുഴയില്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. പനമുക്ക് വട്ടപ്പിന്നി കാട്ടിപുരക്കല്‍ വീട്ടില്‍ ഡിബിനാണ് (24) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെ കസ്തൂര്‍ബ വിദ്യാലയത്തിന് മുന്നിലായിരുന്നു സംഭവം.[www.malabarflash.com]
പ്രതിയെന്ന് സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അനൂപിന്റെ ഭാര്യയുമായി ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഡിബിന്റെ തലക്ക് വെട്ടേല്‍ക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഡിബിന്റെ തലക്ക് വെട്ടേല്‍ക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം എലൈറ്റ് ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment