കാസര്‍കോട്: സ്‌കൂളിന് പുറത്ത് നില്‍ക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം സ്വദേശിയെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.[www.malabarflash.com]
ഉപ്പളക്ക് സമീപം ഒരു സ്‌കൂളിലാണ് സംഭവം. പൈവളിഗെ പരിസരത്തെ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അച്ഛന്‍ പരിയാരത്തെ ആസ്പത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകുന്നതിനാല്‍ പെണ്‍കുട്ടിയെ രാവിലെ എട്ടേ കാലോടെ സ്‌കൂളില്‍ വിട്ടതായിരുന്നു.
ക്ലാസ് മുറിക്ക് പുറത്തെ കട്ടിലില്‍ ഇരിക്കുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെത്തിയപ്പോള്‍ തിരുവനന്തപുരം സ്വദേശി ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്‍തുടര്‍ന്ന് പിടിച്ച ആള്‍ക്കൂട്ടം കൈകാര്യം ചെയ്ത ശേഷം മഞ്ചേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇയാള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പറയുന്നു. പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂന്ന് ദിവസം മുമ്പാണ് ജോലി തേടി എത്തിയതെന്നാണ് വിവരം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment