ബേക്കല്‍: പാചക മേഖലയില്‍ തൊഴിലെടുക്കുന്ന പരമ്പരാഗത തൊഴിലാളികളെ സ്വയം തൊഴില്‍ സംരംഭകരായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിലുണ്ട്.[www.malabarflash.com]
പള്ളിക്കര സഹകരണബാങ്ക് ഹാളില്‍ രാവിലെ നടന്ന പ്രതിനിധി സമ്മേളനം എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസെനാര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് ടി.വി. കൃഷ്ണന്‍ നമ്പ്യാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അമീര്‍ കണ്ണാടിപ്പറമ്പ്, അബ്ബാസ് കുന്നില്‍ വിവിധ ജില്ലാ ഭാരവാഹികള്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു. അസി. ലേബര്‍ ഓഫീസര്‍ പി.വത്സന്‍, പള്ളിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ തൊട്ടി പതാക ഉയര്‍ത്തി.
തുടങ്ങിയവര്‍ പ്രസംഗിച്ചു. അസി. ലേബര്‍ ഓഫീസര്‍ പി.വത്സന്‍, പള്ളിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ തൊട്ടി പതാക ഉയര്‍ത്തി.
വൈകിട്ട് നടന്ന പൊതുസമ്മേളനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ബഷീര്‍ തൊട്ടി അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ആയിഷ റസാഖ്, ഹക്കീം കുന്നില്‍, സുബൈര്‍ പടുപ്പ്, കുഞ്ഞിമുഹമ്മദ് കൈതക്കാട്, വി.എം.അന്‍സാരി, ഹക്കീം ചെറുവത്തൂര്‍, ബി.എ.അബ്ബാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പഴയകാല പാചക തൊഴിലാളികളെ ആദരിച്ചു. പള്ളിക്കര കേന്ദ്രീകരിച്ച് പ്രകടനവും ഉണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment