കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ സന്ദീപ് മരിച്ചതിനെത്തുടര്‍ന്ന് വെളളിയാഴ്ച രാത്രി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി പൊതുമുതല്‍ നശിപ്പിച്ചതിനും അനുമതിയില്ലാതെ ഉപരോധം നടത്തിയതിനും പ്രകോപനപരമായി സംസാരിച്ചതിനും ബി.ജെ.പി നേതാക്കളടക്കമുള്ളവരെ പ്രതി ചേര്‍ത്ത് ടൗണ്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]
പൊതുമുതല്‍ നശിപ്പിച്ചതിന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, വേലായുധന്‍ വാഴക്കോട്, ബാലു എന്ന സുധാമ, രാജേഷ് കൈന്താര്‍, പ്രദീപന്‍ മാവുങ്കാല്‍, സുനില്‍ നാരമ്പാടി, അഡ്വ. മുരളി, വിജയ്റായ് എന്നിവരടക്കം 59 പേര്‍ക്കെതിരെയും അനുമതിയില്ലാതെ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയതിനും പ്രകോപനപരമായ രീതിയില്‍ സംസാരിച്ചതിനും ഇവരടക്കം 200 പേര്‍ക്കെതിരെയുമാണ് കേസ്.
പോലീസ് സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന പോലീസ് ജീപ്പിന്റെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരു ലോറിയുടെയും ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു.


No comments:
Post a Comment