Latest News

പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കി

അബൂദാബി: ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കിയതായി യു.എ.ഇ ഔഖാഫ് അധികൃതര്‍ അറിയിച്ചു.[www.malabarflash.com]

ഇതു കാരണം ഈ വര്‍ഷം മുതല്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമേ യു.എ.ഇയില്‍നിന്ന് ഹജ്ജിന് അനുമതി നല്‍കുകയുള്ളൂവെന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് അയച്ചതായും ഔഖാഫ് വക്താവ് ഡോ. അഹ്മദ് ആല്‍ മൂസ പറഞ്ഞു.
കഴിഞ്ഞയാഴ്ച സൗദി ഹജ്ജ് മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ മേധാവികളും പെങ്കടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഓരോ രാജ്യത്തിനും അനുവദിക്കുന്ന ഹജ്ജ് ക്വാട്ട അതത് രാജ്യത്തെ പൗരന്മാര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ. സൗദിയുടെ നിര്‍ദേശം യു.എ.ഇക്ക് മാത്രമല്ല മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുേമ്പാള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും.

ഗള്‍ഫില്‍ നിന്ന് കുറഞ്ഞദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.
മൊത്തം 6,228 പേര്‍ക്കാണ് ഇത്തവണ യു.എ.ഇയില്‍നിന്ന് ഹജ്ജിന് അവസരമുള്ളത്. ഇതിലേക്ക് 22,291 പുരുഷന്മാരും 14,933 പേര്‍ സ്ത്രീകളുമടക്കം 37,224 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷകരില്‍ 750ഓളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20,000ത്തോളം പേര്‍ പ്രവാസികളാണ്. 500ല്‍ താഴെയുള്ള സീറ്റുകളിലേക്കായിരുന്നു പ്രവാസികള്‍ അപേക്ഷിച്ചത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.