കണ്ണൂര്‍: സഹോദരന്റെ മൊബൈല്‍ ഫോണിലേക്ക് മെസ്സേജ് അയച്ച് മുങ്ങിയ യുവതി കാമുകനോടൊപ്പം കോടതിയില്‍ ഹാജരായി. കക്കാട് സ്വദേശിനിയായ 24 കാരിയാണ് വ്യാഴാഴ്ച കാമുകനും ഡ്രൈവറുമായ മാതമംഗലത്തെ അന്‍സാരിയോടൊപ്പം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതിയില്‍ ഹാജരായത്.[www.malabarflash.com]
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. വൈകുന്നേരം സഹോദരന്റെ ഫോണിലേക്ക് എന്നെ അന്വേഷിക്കേണ്ടെന്നും ഞാന്‍ ഇഷ്ടപ്പെട്ട ആളോടൊപ്പം പോവുകയാണെന്നും മെസ്സേജ് അയച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തവെയാണ് യുവതി കോടതിയില്‍ ഹാജരായത്.
ലോറി ഡ്രൈവറായ അന്‍സാരിയുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്‌നേഹത്തിലാണെന്നും അന്‍സാരിയുടെ കരുനാഗപ്പളളിയിലെ ബന്ധുവീട്ടിലാണ് കഴിഞ്ഞ മൂന്ന് ദിവസമായ താമസിച്ചതെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു.
സഹോദരന്‍ തനിക്ക് വേറെ വിവാഹം ആലോചിച്ചതറിഞ്ഞപ്പോഴാണ് അന്‍സാരിയോടൊപ്പം വീടുവിട്ടതെന്നും തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി കഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ സ്വന്തം ഇഷ്ട പ്രകാരം പോകാന്‍ മജിസ്‌ട്രേററ് അനുവദിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment