കണ്ണൂർ: ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളും പ്ലാസ്റ്റിക് കാരി ബാഗുകളുമില്ലാത്ത, രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ പി.കെ. ശ്രീമതി എംപിയാണ് പ്ലാസ്റ്റിക് ക്യാരിബാഗ്-ഡിസ്പോസബിൾ ഫ്രീ ജില്ലാ പ്രഖ്യാപനം നിർവഹിച്ചത്.[www.malabarflash.com]
2016 നവംബർ ഒന്നിന് ആരംഭിച്ച ബോധവത്കരണ പ്രവർത്തനങ്ങളുടെഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിനകം ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്പോസബിൾ ഫ്രീ പ്രഖ്യാപനം നടത്തി. ഇതിന്റെ തുടർച്ചയായാണ് ജില്ലാതല പ്രഖ്യാപനം നടത്തിയത്.
ഇനിമുതൽ ജില്ലയിൽ പ്ലാസ്റ്റിക് കാരി ബാഗുകളും ഡിസ്പോസബിൾ പ്ലാസ്റ്റിക് വസ്തുക്കളും വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നെയ്തെടുത്തതല്ലാത്ത സഞ്ചികൾക്കും നിരോധനം ബാധകമാണ്. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത ഫ്ളെക്സ് പോലുള്ളവയുടെ ഉത്പാദനവും ഉപയോഗവും ഒഴിവാക്കാനും എല്ലാ പൊതുചടങ്ങുകളിലും ഹരിത പ്രോട്ടോക്കോൾ പാലിക്കാനും നിർദേശമുണ്ട്. എല്ലാ പൊതുചടങ്ങുകൾക്കും ഹരിതപെരുമാറ്റചട്ടം ഉറപ്പാക്കി അനുമതിപത്രം വാങ്ങണമെന്നു നിർദേശിച്ചിട്ടുണ്ട്. കേരള പഞ്ചായത്തിരാജ് നിയമവും 2016 ലെ കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരവുമാണ് ഈ നടപടി.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാൻ നിയമനടപടിയെക്കാൾ പ്രധാനം ജനങ്ങളുടെ അവബോധമാണെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിയുന്ന രീതി മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നല്ല മണ്ണ്, നല്ലനാട് എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്തും കോർപറേഷനും ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ഒന്നിച്ച് ആരംഭിച്ച പ്രവർത്തനത്തിന്റെ ഭാഗമായി വിപുലമായ ബോധവത്കരണങ്ങളാണ് നടന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു. ജില്ലാതല പ്രഖ്യാപനത്തിനുശേഷം നിയപരമായ നടപടികൾ ആരംഭിക്കും. മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ഈ സംരംഭത്തോട് ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് ജലാശയങ്ങളും കണ്ടൽപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ മിർ മുഹമ്മദലി അറിയിച്ചു. ഇതിനായി ശക്തമായ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് കത്തിക്കുക, റോഡിലും പൊതുസ്ഥലത്തും മാലിന്യം നിക്ഷേപിക്കുക തുടങ്ങിയവ ചെയ്യുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഇതിനായി പോലീസ് ഈമാസം പ്രത്യേക യത്നം നടത്തുമെന്നും എസ്പി പറഞ്ഞു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ മേയർ ഇ.പി. ലത, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.കെ. ദിലീപ്, അസി. കോ-ഓർഡിനേറ്റർ സുരേഷ് കസ്തൂരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment