ദമ്മാം: അനധികൃത്യമായി രാജ്യത്തു താമസിക്കുന്നവര്‍ക്കായി സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പു ഉപയോഗപ്പെടുത്തി നാടണയുന്ന ആയിരക്കണക്കിനു മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര കേരളാ സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് ദമ്മാം സഅദിയ്യ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു.[www.malabarflash.com]
പൊതുമാപ്പ് പ്രഖ്യാപനം പോലും അറിയാതെ ഇനിയും അനധികൃതമായി ലേബര്‍ ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കായി ബോധവല്‍ക്കരണം നടത്തി ടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി അവരെ നിയമ വിധേയമായി നാട്ടിലെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇളവ് കാലാവധി തീര്‍ന്നാല്‍ അനധികൃത താമസക്കാര്‍ക്കെതിരെ സൗദി ഭരണകൂടം എടുക്കുന്ന കടുത്ത നടപടികളില്‍ നിന്നും അത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യ ഗവണ്‍മെന്റിനുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മയുടെ അധ്യക്ഷതയില്‍ ആര്‍ എസ് സി ദമ്മാം സോണ്‍ ചെയര്‍മാന്‍ ഹസ്സന്‍ സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. ലത്തീഫ് പള്ളത്തടുക്ക പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി സി അബൂബക്കര്‍ സഅദി, അബ്ബാസ് ഹാജി കുഞ്ചാര്‍, ഹബീബ് സഖാഫി, സിദ്ദീഖ് സഖാഫി ഉറുമി, അബ്ദുല്‍ ജബ്ബാര്‍ ലത്തീഫി പ്രസംഗിച്ചു. മുബാറക് സഅദി വണ്ടൂര്‍ സ്വാഗതവും മുനീര്‍ ആലംപാടി നന്ദിയും പറഞ്ഞു.
സഅദിയ്യ സൗദി ഓര്‍ഗനൈസിംഗ് കണ്‍ട്രോളര്‍ യൂസഫ് സഅദി അയ്യങ്കേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2017 19 വര്‍ഷത്തേക്കുള്ള പുതിയ

ഭാരവാഹികളായി സയ്യിദ് സലാം തങ്ങള്‍, അന്‍വര്‍ കളറോഡ്, അഹമ്മദ് ഹാജി ആലംപാടി, അബ്ദുള്‍റസാഖ് സഖാഫി ( അഡൈ്വസറി ബോര്‍ഡ്) അബ്ബാസ് ഹാജി കുഞ്ചാര്‍ (പ്രസിഡണ്ട്), മുനീര്‍ ആലംപാടി (ജനറല്‍ സെക്രട്ടറി), ലത്തീഫ് പള്ളത്തടുക്ക (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മുഹമ്മദ് അമാന മൊഗ്രാല്‍ (ട്രഷറര്‍),പി സി അബൂബക്കര്‍ സഅദി, മുബാറക് സഅദി വണ്ടൂര്‍, കെ പി മൊയ്ദീന്‍ ഹാജി, ഹസൈനാര്‍ ഹാജി പജ്ജിയട്ട (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ സഅദി, അഹമ്മദ് പൂച്ചക്കാട്, ഹബീബ് തളങ്കര (ജോയിന്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment