മംഗളൂരു: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു. കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ നാട്ടക്കല്ലിലെ ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവാണ് കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍.കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് മലയാളി കൂടിയായ അബ്ദുല്‍ ജലീല്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിട്ട്‌ള പോലീസ് അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്.

No comments:
Post a Comment