Latest News

റിയാസ് മുസ്‌ല്യാര്‍ കൊലപാതകം; ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം: സി ടി

ചട്ടഞ്ചാല്‍: കലാപം സൃഷ്ടിച്ച് കസറകോടിനെ കലാപ ഭൂമിയാക്കാന്‍ വേണ്ടിയാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ചൂരിയിലെ മദ്രസ്സ അധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊലെപ്പെടുത്തിയതെന്നും ഇതിന്റെ പ്രതികളെ മാത്രമല്ല ഇതിന്റെ ഗൂഢാലോചന നടത്തിയ ശക്തികളെയും ഉന്നത തല അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമദലി ആവശ്യപ്പെട്ടു.[www.malabarflash.com]

മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നടത്തിയ യുവരോഷം പരിപാടി ചട്ടഞ്ചാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ടി എ മുഹമ്മദ് ബിലാല്‍ എടത്തല ആലുവ മുഖ്യ പ്രഭാഷണം നടത്തി. 

എം സി ഖമറുദ്ധീന്‍, കെ ഇ എ ബക്കര്‍, കല്ലട്ര മാഹിന്‍ ഹാജി, എം എസ് മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍ തെക്കില്‍, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹംസ തൊട്ടി, കെ ബി എം ഷരീഫ് കാപ്പില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി മങ്ങാട്, മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട്, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി ഡി ഹസ്സന്‍ ബസരി, അസ്ലം കീഴൂര്‍, അബുബക്കര്‍ കണ്ടത്തില്‍, എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, ഹൈദറലി പടുപ്പ്, നശാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, സഫ്വാന്‍ മങ്ങാടന്‍, ടി കെ ഹസീബ്, സിറാജ് പടിഞ്ഞാര്‍, മുസ്തഫ മച്ചിനടുക്കം, എപി ഹസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുസ്‌ലിം ലീഗ് ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. 

എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടി.ഡി കബീര്‍, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, ബി.കെ അബ്ദുസമദ്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, കെ.പി മുഹമ്മദ് അഷ്‌റഫ്, സലീം അക്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി.ഡി.എ റഹ്മാന്‍, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഇഖ്ബാല്‍ ചൂരി, ബി.കെ ബഷീര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹ്മാന്‍ തൊട്ടാന്‍, ഉമ്മര്‍ ആദൂര്‍, അന്‍വര്‍ ചേരങ്കൈ, മുനീര്‍ പി ചെര്‍ക്കള, ഷാനിഫ് പൈക്ക, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് തായല്‍, സി.ടി റിയാസ്, സിദ്ധീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, അസീസ് ഹിദായത്ത് നഗര്‍, ഹര്‍ഷാദ് അലി, അസീസ് പെരഡാല, ഹൈദര്‍ കടുംപ്പം കുഴി, ഫാറൂഖ് കൊല്ലടുക്ക, ഹമീദലി മാവിനകട്ട, ഹമീദ് മഞ്ഞംപാറ, ഇബ്രാഹിംനാട്ടക്കല്‍, കെ.ആര്‍ ഹാരിസ്, നവാസ് കുഞ്ചാര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്ട് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ കൊളവയല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. 

സി.മുഹമ്മദ്കുഞ്ഞി, എം.പി.ജാഫര്‍, ബഷീര്‍ കൊവ്വല്‍പ്പളളി, നൗഷാദ് കൊത്തിക്കാല്‍, ആബിദ് ആറങ്ങാടി, മുഹമ്മദ്കുഞ്ഞി മാഹിന്‍, പി.എം ഫാറൂഖ്, ഹമീദ് ചേരക്കാടത്ത്, റമീസ് ആറങ്ങാടി, ഷംസുആവിയില്‍, തെരുവത്ത് മൂസഹാജി, ഫൈസല്‍ ചേരക്കാടത്ത്, കെ.കെ ബദറുദ്ദീന്‍ പ്രസംഗിച്ചു.

മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യുവ രോഷം കുമ്പളയില്‍ പി ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡണ്ട് യു.കെ സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ സ്വഗതം പറഞ്ഞു. എം എസ്.എഫ് നാഷണല്‍ പ്രസിഡണ്ട് ടി.പി അഷ്‌റഫലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, അബ്ബാസ് ഓണന്ത, എ.കെ ആരിഫ്, ഹമീദ് കുഞ്ഞാലി, വി.പി ഖാദര്‍, അന്തു ഹാജി ചിപ്പാര്‍, യൂസിഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, സെഡ്.എ കയ്യാര്‍, ഷുഹൈബ് മൊഗ്രാല്‍, റഹ്മാന്‍ ബന്തിയോട്, ഇ.എ ഖാദര്‍, സയ്യിദ് ഹാദി തങ്ങള്‍, ഇബ്രാഹിം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഹാസിഫ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിദ്ദിഖ് മഞ്ചേശ്വരം, സവാദ് പുത്തിഗെ, പി.വി മജീദ്, കെ.എം അബ്ബാസ്, ബഷീര്‍ മൊഗര്‍, ഉമ്മര്‍, റസാഖ് ആച്ചക്കര, അസീസ് ഉളുവാര്‍, അശ്‌റഫ് ബല്‍കാട്, ഐ.എം.ആര്‍ റഫീഖ് പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.സി ശിഹാബ് അധ്യക്ഷത വഹിച്ചു. സഹീദ് വലിയ പറമ്പ് സ്വാഗതം പറഞ്ഞു. ഹാശിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.