ഉദുമ: പത്രവിതരണക്കാരനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ അബ്ദുല്‍റസാഖിനെ(32)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]
2013 ഡിസംബര്‍ 22 ന് പാക്യാര കുന്നുമ്മലിലെ സി.പി.എം പ്രവര്‍ത്തകനും പരേതനായ കുമാരന്റെ മകനും പത്രവിതരണക്കാരനുമായ രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അബ്ദുല്‍റസാഖ്.
പുലര്‍ച്ചെ പത്രവിതരണം നടത്താന്‍ പോകുന്നതിനിടയില്‍ കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപം വെച്ചാണ് രാജേഷിന് നേരെ അക്രമമുണ്ടായത്. ഉദുമയില്‍ സി.പി.എം മുസ്‌ലിം ലീഗ് സംഘര്‍ഷം നടക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്.
പുലര്‍ച്ചെ പത്രവിതരണം നടത്താന്‍ പോകുന്നതിനിടയില്‍ കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപം വെച്ചാണ് രാജേഷിന് നേരെ അക്രമമുണ്ടായത്. ഉദുമയില്‍ സി.പി.എം മുസ്‌ലിം ലീഗ് സംഘര്‍ഷം നടക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്.
ഈ കേസില്‍ നാലാംവാതുക്കലിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇതേ സ്ഥലത്ത് വെച്ച്, ബന്ധുവിന്റെ മരണവിവരമറിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഒരു സംഘം ആളുമാറി അടിച്ചു കൊലപ്പെടുത്തിയത്.
ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പത്രവിതരണക്കാരനെ ആക്രമിച്ചതും തങ്ങളാണെന്ന് സംഘം വെളിപ്പെടുത്തിയത്.
ഒപ്പമുണ്ടായിരുന്ന അബ്ദുല്‍റസാഖിനെക്കുറിച്ചും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കൊലക്കേസ് പ്രതികള്‍ക്കൊപ്പം അബ്ദുല്‍റസാഖിനെയും പത്രവിതരണക്കാരനെ ആക്രമിച്ച കേസില്‍ പോലീസ് പ്രതിയാക്കി.
അതേ സമയം ഷാഹുല്‍ ഹമീദ് കൊലപാതകവുമായി റസാഖിന് ബന്ധമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment