Latest News

റിയാസ് മുസ്‌ല്യാര്‍ വധം; കാസര്‍കോട് യുവജന കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുന്നു

കാസര്‍കോട്: മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രസമര്‍പ്പണത്തിന് മുമ്പ് തന്നെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും 1992 മുതല്‍ കാസര്‍കോട് നടന്ന വിവിധ മനുഷ്യഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗുഢാലോചന മുന്‍കാല പ്രാബല്യത്തോടെ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കാസര്‍കോട് യുവജന കൂട്ടായ്മ യോഗം തീരുമാനിച്ചു.[www.malabarflash.com]

ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു, കബീര്‍ ദര്‍ബാര്‍, സന്‍ജു ഹനീഫ, ബദറുദ്ദീന്‍ കറന്തക്കാട്, ഷാഹു അണങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുല്‍റഹ്മാന്‍, സൈഫുദ്ദീന്‍ കെ. മാക്കോട്, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, മുനീര്‍, യൂനുസ് തളങ്കര, ഷാനു ആനവാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ധീക്ക് പള്ളം, ഖാദര്‍ കരിപ്പൊടി, അബ്ദു പെറുവാട്, നൗഫല്‍ ഒളിയത്തടുക്ക, ഹാഷിം കുണ്ടില്‍ സംബന്ധിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.