ദുബൈ: പച്ചയായ ഗൾഫ് ജീവിതത്തിൻ്റെ രുചിയുമായി ഹ്രസ്വ ചിത്രം 'ഷവർമ'യുടെ ചിത്രീകരണം ഷാർജയിലെ കൽബയിൽ പൂർത്തിയായി. ചലച്ചിത്ര നടൻ കൊച്ചു പ്രേമൻ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'വാലെ പാർക്കിങ്', 'സ്പൈ മേറ്റ്സ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവാസി കലാകാരൻ ജിമ്മി ജോസഫ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിൻ്റേതാണ് രചന. [www.malabarflash.com]
മാനു എന്ന ഷവർമ മേയ്ക്കറായ യുവാവിൻ്റെ സ്വപ്നങ്ങളുടെയും അത് സാക്ഷാത്കരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുടെയും കഥ രസകരമായ സംഭവ വികാസങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഷവർമ കടയുടമയായ ഹാജിക്ക എന്ന രസികൻ കഥാപാത്രത്തെയാണ് കൊച്ചുപ്രേമൻ അവതരിപ്പിക്കുന്നത്.
മാനുവിൻ്റെ സ്വപ്‍നസാക്ഷാത്കാരത്തിന് എപ്പോഴും വിലങ്ങു തടിയാകുന്ന ഇൗ കഥാപാത്രത്തെ തൻ്റേതായ മാനറിസങ്ങളിലൂടെ കൊച്ചുപ്രേമൻ ഉജ്വലമാക്കുന്നു. തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഹാജിക്കയെന്ന് ചിത്രീകരണത്തിന് ശേഷം നടൻ പറഞ്ഞു.
ഇൗറ്റപ്പുലിയെ പോലെ നിൽക്കുമെങ്കിലും ഉള്ളിൻ്റെയുള്ളിൽ നന്മ സൂക്ഷിക്കുന്ന ഹാജിക്ക പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിദേശത്ത് വന്ന് ടെലിഫിലിമിന് വേണ്ടി പ്രവർത്തിക്കുന്നത് ഇതാദ്യമാണ്. തുടക്കം ഗംഭീരമായതിൽ വളരെ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.
അബുദാബിയിൽ ജോലി ചെയ്യുന്ന സ്വദേശി കലാകാരൻ ഹാലിം ഖായദും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അബുദാബിയിലെയും ദുബായിലെയും നാടക കലാകാരന്മാരാണ് മറ്റു റോളുകളിൽ അഭിനയിക്കുന്നത്.
മാനുവിനെ അവതരിപ്പിക്കുന്നത് അവാർഡുകൾ വാരിക്കൂട്ടിയ 'ഗേജ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ കബീർ അവ് റാൻ. പ്രവീൺ ഇന്ദുകുമാർ, ബിജു കിഴക്കനേല, കെ.എം.ഇർഷാദ്, അബാദ് ജിന്ന, ബിന്നി ടോമി, രമ്യ നിഖിൽ എന്നിവരും ഷവർമയിൽ വേഷമിട്ടു.
ബിജിഎം–സൗണ്ട് ഡിസൈൻ: സജാദ് അസീസ്, എഡിറ്റിങ്–വിഎഫ്എക്സ്: ജിമ്മി ജോസഫ്, ടൈറ്റിൽ–പോസ്റ്റർ ഗ്രാഫിക്സ്: സുധീർ, ഫോട്ടോഗ്രഫി: ജിബി ജേക്കബ്. അസി.ക്യാമറമാൻ: വിമൽ കുമാർ. സ്വദേശികളായ അഹമ്മദ് അൽ റുമൈതി, ഹംദാൻ ബിൻ മനാ അൽ ഉതൈബ എന്നിവർ നിർമിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങുമെന്ന് സംവിധായകൻ ജിമ്മി ജോസഫ് പറഞ്ഞു.
ബിജിഎം–സൗണ്ട് ഡിസൈൻ: സജാദ് അസീസ്, എഡിറ്റിങ്–വിഎഫ്എക്സ്: ജിമ്മി ജോസഫ്, ടൈറ്റിൽ–പോസ്റ്റർ ഗ്രാഫിക്സ്: സുധീർ, ഫോട്ടോഗ്രഫി: ജിബി ജേക്കബ്. അസി.ക്യാമറമാൻ: വിമൽ കുമാർ. സ്വദേശികളായ അഹമ്മദ് അൽ റുമൈതി, ഹംദാൻ ബിൻ മനാ അൽ ഉതൈബ എന്നിവർ നിർമിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങുമെന്ന് സംവിധായകൻ ജിമ്മി ജോസഫ് പറഞ്ഞു.
Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News




No comments:
Post a Comment