Latest News

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്നതിന് പിന്നാലെ ഭാര്യയെ സ്വന്തംവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്നതിന് പിന്നാലെ ഭാര്യയെ സ്വന്തംവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ലയിലെ സുജാതന്റെ ഭാര്യയും പാക്കം വെളുത്തോളിച്ചാലിലെ രാധ-കുഞ്ഞിക്കണ്ണന്‍ ദമ്പതികളുടെ മകളുമായ പ്രീന(20)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ചട്ടംഞ്ചാലിലെ സ്വകാര്യ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നു പ്രീന. 

ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് സുജാതന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. സുജാതന്‍ ഗള്‍ഫില്‍ നിന്ന് വന്നതറിഞ്ഞ് പ്രീന തനിച്ച് സുജാതന്റെ വീട്ടിലേക്ക് പോവുകയും രണ്ടു ദിവസം കഴിഞ്ഞ് പ്രീനതനിച്ച് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 

സുജാതന്‍ ഗള്‍ഫിലേക്ക് പോയശേഷം പ്രീന സ്വന്തം വീട്ടില്‍ തന്നെയാണ് താമസം.
തിങ്കളാഴ്ച അര്‍ദ്ധരാത്രി കുഞ്ഞിക്കണ്ണന്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രീനയെ വീടിന്റെ ഹാളിലെ ജനലില്‍ സാരികെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തി സാരിയുടെ കെട്ടഴിച്ച് ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒരു വര്‍ഷം മുമ്പാണ് പ്രീനയും സുജാതനും വിവാഹിതരായത്. പ്രീന തൂങ്ങി മരിക്കാന്‍ ഒരു കാരണവുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബേക്കല്‍ പോലീസ് കേസെടുത്തു. 

ജില്ലാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഏക സഹോദരി പ്രീത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.