Latest News

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച മലയാളിയെ ഗള്‍ഫിലെ കമ്പനിയില്‍ നിന്നും പുറത്താക്കി

ദുബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യുഎഇ കമ്പനിയില്‍ നിന്നും മാനേജ്‌മെന്റ് പുറത്താക്കി.[www.malabarflash.com]

ആല്‍ഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ബിന്‍സിലാല്‍ എന്ന യുവാവിനാണ് ജോലി തെറിച്ചത്. ബിന്‍സിലാലിനെതിരെ മാനേജ്‌മെന്റിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

സ്ഥാപനം പരാതി പരിശോധിക്കുകയും ആരോപിതനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങള്‍ക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നു.

പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തില്‍ 24 മണിക്കൂറിനകം ഇയാള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിയെന്നും വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം അറിയിച്ചു.

ഇയാള്‍ക്ക് യു.എ.ഇ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും കമ്പനി നല്‍കും. യു.എ.ഇയില്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷയുണ്ടെന്ന് പലപ്പോഴും കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്നും അഭിപ്രായപ്പെട്ട റാണ അടിയന്തിര നടപടി സ്വീകരിച്ച കമ്പനിക്കും യു.എ.ഇ സര്‍ക്കാറിനും അഭിനന്ദനങ്ങളറിയിച്ചു. അവഹേളിച്ചയാള്‍ക്കെതിരെ ഡല്‍ഹിയില്‍ കേസു നല്‍കുമെന്നും അവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.