Latest News

തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി നിര്‍മ്മിച്ച് 1416 വര്‍ഷം

കാസര്‍കോട്: പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി നിര്‍മ്മിച്ച് 1416 വര്‍ഷം പിന്നിടുന്നു.കേരളത്തില്‍ ഇസ്‌ലാം മതപ്രചാരണത്തിനെത്തിയ മാലിക് ദീനാര്‍ ഹിജ്‌റ 22ല്‍ (ക്രിസ്തുവര്‍ഷം 601) സ്ഥാപിച്ചതാണ് കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി. [www.malabarflash.com]

അറേബ്യയില്‍നിന്നുള്ള ഒരു സംഘം ഇസ്‌ലാം പ്രചാരണത്തിനും പള്ളി നിര്‍മാണത്തിനുമായി ഇന്ത്യയിലേക്കു വന്നു. ശറഫുബ്‌നു മാലിക് തന്റെ ഉമ്മയിലൂടെയുള്ള സഹോദരന്‍ മാലിക് ഇബ്‌നു ദീനാര്‍, സഹോദരപുത്രന്‍ മാലിക് ഇബ്‌നു, ഹബീബിബ്‌നു മാലിക് തുടങ്ങിയവരാണവര്‍.

കാഞ്ഞര്‍കോത്ത് (കാസര്‍കോട്) എന്ന പ്രദേശത്ത് അവര്‍ എത്തുകയും ഹിജ്‌റ 22 റജബ് 13 തിങ്കളാഴ്ച അവിടെ ഒരു ജുമാമസ്ജിദ് സ്ഥാപിക്കുകയും മാലിക്ബ്‌നു അഹ്മദുബ്‌നു മാലിക് എന്നു പേരായ തന്റെ മകനെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തുവെന്ന ചരിത്രരേഖ പള്ളിയില്‍ കൊത്തിവച്ചിട്ടുണ്ട്. 
ഹിജ് 1223ന് ഈ പ്രദേശത്തുകാരുടെ ചെലവില്‍ പഴയ പള്ളി പുനര്‍നിര്‍മിച്ചു. ഖാസി അബ്ദുല്ല ഹാജി ഖാസിയായിരിക്കെ ഈ പള്ളി പുതുക്കിപ്പണിതു. പള്ളി സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും റജബ് മാസം 13 മഗ്‌രീബ് നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ മാലിക് ദീനാര്‍ മൗലീദും അനുസ്മരണ പ്രഭാഷണവും നടത്തുന്നു. 
ഈ വര്‍ഷത്തെ സ്ഥാപക വാര്‍ഷികം വ്യാഴാഴ്ച രാത്രി ഏഴിനു വിവിധ പരിപാടികളോടെ ആഘോഷിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. ആലിക്കുട്ടി മുസല്യാരുടെ പ്രാര്‍ഥനയോടെയാണ് ആഘോഷത്തിനു തുടക്കം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗ്!ലടുക്ക, മുഹമ്മദ് ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി എന്നിവര്‍ മജ്!ലിസിനു നേതൃത്വം നല്‍കും. 

മഹല്ല് ജമാഅത്ത് പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.എ.ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. മതപ്രഭാഷണത്തിനു ശേഷം സയ്യിദുനാ മാലിക് ദീനാര്‍ മൗലൂദ് നടക്കും


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.