മുള്ളേരിയ: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തിലുള്ള എ ഗ്രേഡ് കബഡി ടൂര്‍ണമെന്റിന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കമാകും. എന്‍ എ നെല്ലികുന്ന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എംപി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ണാടക വനം-പരിസ്ഥിതി മന്ത്രി ജഗനാഥ റൈ മുഖ്യാതിഥി ആകും.[www.malabarflash.com]
ടൂര്‍ണമെന്റിന്റെ ഭാഗമായി വിളമ്പരം ഘോഷയാത്ര സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റേഡിയത്തില്‍ അവസാനിച്ചു. 12 ടീമുകളുടെ പേരെഴുതി പ്ലക്കാര്‍ഡുകളുമായി കുട്ടികളും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ റെഡ് ആര്‍മി ഭോപ്പാല്‍ ടീം കോച്ച് സുന്ദരത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയില്‍ അണിനിരന്നു.
ദേശീയ ടീം കോച്ച് ഇ ഭാസ്‌കരന്‍, മുന്‍ ഇന്ത്യന്‍ താരം ജഗദീഷ് കുമ്പള, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ജി, ജില്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, കെ ഉഷ, എം ജനനി, എ വിജയകുമാര്‍ബി ബാലകൃഷ്ണ റൈ, ഗണേഷ് കുമ്പള, എം അച്യുതന്‍ മാസ്റ്റര്‍, സുകേഷ് ബണ്ഡാരി, ഹരിപ്രസാദ്, പ്രസന്നന്‍, സിജിമാത്യു, കെ ശങ്കരന്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
വൈകുന്നേരം 6 മണി മുതല്‍ ഗ്ലൈസ് ട്രാന്‍സ് ട്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് ഉദ്ഘാടനം പരിപാടി നടക്കും. ഉദ്ഘാടന മത്സരത്തില്‍ ഒഎന്‍ജിസി ഹരിയാന ആര്‍മി നാസിക്കുമായി ഏറ്റുമുട്ടും. തുടര്‍ന്ന് 8 മണിക്ക് കേരള സംസ്ഥാന ടീം ആര്‍മി ഭോപ്പാലുമായും 9 മണിക്ക് ഹെടെക് ചെന്നൈ സെന്‍ട്രല്‍ റയില്‍വെയുമായും 10 മണിക്ക് വിജയബാങ്ക് പൂനെ കമാന്‍ഡോയുമായും ഏറ്റുമുട്ടും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment