Latest News

എറണാകുളത്ത് അന്ത്യോദയ എക്‌സ്പ്രസ് പാളം തെറ്റി, ട്രെയിനുകള്‍ വൈകും

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്‌സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്.[www.malabarflash.com] 

ട്രെയിനിന്റെ എഞ്ചിനില്ലാത്ത ഭാഗം തനിയെ ഉരുണ്ട് റെയിലില്‍ കയറിയെന്നാണ് അധികൃതര്‍ പറയുന്നത്. ട്രെയിന്‍ റെയിലില്‍ കയറിയതോടെ സിഗനലുകള്‍ ഓഫാവുകയായിരുന്നു. യാത്ര തുടങ്ങാന്‍ തയാറായി നില്‍ക്കുന്ന എറണാകുളം –നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിനു നേരെയാണ് പാളം തെറ്റിയ ട്രെയിന്‍ വന്നിരുന്നത്. സംഭവം പാസഞ്ചര്‍ ട്രെയിനിന്റെ ലോകോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. തിരുവനന്തപുരം–എറണാകുളം വേണാട് എക്‌സ്പ്രസ് മുളന്തുരുത്തി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. സൗത്ത് സ്‌റ്റേഷന്‍ വഴി പോകേണ്ട വേണാട് എക്‌സ്പ്രസും കേരള എക്‌സ്പ്രസും എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ വഴി തിരിച്ചു വിട്ടുവെന്നും ബംഗളൂരു–കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.