മലപ്പുറം: ആദ്യം യുഡിഎഫിനും പിന്നെ എല്‍ഡിഎഫിനും മുന്‍തൂക്കം നല്‍കിയ പ്രചരണ പരമ്പരയ്‌ക്കൊടുവില്‍ മലപ്പുറം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മുസ്‌ലിം ലീഗിലെ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് തകര്‍പ്പന്‍ ജയം.[www.malabarflash.com]
2014ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.
ജയപ്രതീക്ഷ ഇല്ലായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം ആരംഭിക്കുന്നതിന് മിനിട്ടുകള്‍ മുന്‍പ് വരെ യുഡിഎഫ് ഭൂരിപക്ഷം ഒന്നരലക്ഷം കടക്കില്ലെന്ന് വാദിച്ച എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.
71,038 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലിനു 3,44,287 വോട്ട് നേടാനെ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് 65,662 വോട്ടു നേടിയത്. 4038 വോട്ടുകൾ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി.

No comments:
Post a Comment