മംഗളൂരു: അറസ്റ്റു ചെയ്ത യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവാവിനു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ റാലി നടത്തി. [www.malabarflash.com]
ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ടു മാര്‍ച്ച് 26നു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത സൂറത്കല്‍ കാട്ടിപ്പള്ളയിലെ അഹമ്മദ് ഖുറേഷിയെ (25) മര്‍ദിച്ചെന്നാണ് ആരോപണം. ഖുറേഷി ഒരു മാസത്തോളമായി ചികിത്സയിലാണ്.
കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെട്ട് സിസിബി ആറു ദിവസം അനധികൃത കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായാണു പരാതി. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ നാലിനു പോപ്പുലര്‍ ഫ്രണ്ട് പോലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പോലീസുകാരുമടക്കം ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് അഹമ്മദ് ഖുറേഷിക്കു നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് വിവിധ സംഘടനകള്‍ സംയുക്തമായി മംഗളൂരു ചലോ എന്ന പേരില്‍ റാലി നടത്തിയത്.
മുസ്‌ലിം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.എസ്.മസൂദ്, മംഗളൂരു മുന്‍ മേയര്‍ കെ.അഷ്‌റഫ്, ബെംഗളൂരു ഷാഫി സഹദി, അഷ്‌റഫ് കിനാര, യാക്കൂബ് മൗലവി, സഹോദരിയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയ കാര്‍ത്തിക് രാജ് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച ഷിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Karmadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment