Latest News

പാലക്കാട് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

മീനാക്ഷിപുരം: പാലക്കാട് പെരുമാട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പ്രഭാകരന്റെ ഭർത്താവായ പ്രഭാകരന്‍ സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗമാണ്.[www.malabarflash.com]

തലയിൽ 5 വെട്ട് ഏറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള പ്രഭാകരനെ കരുണ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മീനാക്ഷിപുരം പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ ആർ എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.