വാഷിംഗ്ടൺ: വാഷിംഗ്ടണിൽ സിഗ്നൽ കാത്തുകിടന്ന കാറുകൾക്കിടയിലേക്ക് ചെറുവിമാനം തകർന്നുവീണു. അപകടത്തിൽ കാറുകൾ തകർന്നെങ്കിലും ആളപായമുണ്ടാകാതിരുന്നത് ഭാഗ്യമായി.[www.malabarflash.com]
വാഷിംഗ്ടണിലെ മക്ൽടിയോയിലാണ് സംഭവം. ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒറിഗോണിൽ നിന്നുള്ള യുവാവാണ് വിമാനം പറത്തിയത്. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. സമീപത്തെ വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന വിമാനം വൈദ്യുത കമ്പിയിൽ ഉരഞ്ഞ് തീപിടിക്കുകയായിരുന്നു. പൈലറ്റും സഹയാത്രികനും കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.
ഒറ്റ എഞ്ചിനുള്ള വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു. ഉടനെ പൈലറ്റ് വിജനമായ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുമുമ്പോൾ വിമാനം വൈദ്യുത കമ്പിയിൽ ഉരയുകയായിരുന്നു. ഇതോടെ വിമാനം തീഗോളമായി റോഡിൽ കാറുകളുടെ ഇടയിലേക്ക് പതിച്ചു. പൊടുന്നനെ പ്രദേശമാകെ പുകയിൽ മൂടി.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment