ഉദുമ: കരിപ്പോടി മീത്തല്‍വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവ കലവറ നിറയ്ക്കല്‍ ചടങ്ങിനു നൂറുകണക്കിനാളുകളെത്തി.
ആചാര സ്ഥാനികരുടെയും തറവാട്ടംഗങ്ങളുടെയും ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണു കന്നിക്കലവറ നിറച്ചത്.[www.malabarflash.com]
കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഭണ്ഡാരവീട്ടില്‍ നിന്നു തറവാട്ടിലെത്തി. തുടര്‍ന്നു തിരൂര്‍ മുച്ചിലോട്ട് നിന്നുമുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സംഘടനകളും ഘോഷയാത്രയില്‍ പങ്കെടുത്തു.
വൈകിട്ട് പാലക്കുന്ന് ക്ഷേത്ര സംഘത്തിന്റെ നേതൃത്വത്തില്‍ പൂരക്കളി നടന്നു. തുടര്‍ന്നു വിഷ്ണുമൂര്‍ത്തിയുടെ തിടങ്കലും അരങ്ങേറി. വെളളിയാഴ്ച രാവിലെ 10നു വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകിട്ട് അഞ്ചിനു ഉദയമംഗലം ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര. ഏഴിനു കൈവീത്, രാത്രി എട്ടിനു കോലധാരികളെ നിശ്ചയിച്ചു വയനാട്ടുകുലവന്‍ തെയ്യംകൂടല്‍. ആറിനു രാവിലെ മുതല്‍ വിവിധ തെയ്യങ്ങള്‍.
രാത്രി ഒന്‍പതിനു കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, തുടര്‍ന്നു വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങല്‍, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഏഴിനു കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍, കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍, വിഷ്ണു തെയ്യങ്ങള്‍ നടക്കും.
തെയ്യംകെട്ടുത്സവ ഭാഗമായി മതസൗഹാര്‍ദ സംഗമം നടത്തി. കോട്ടിക്കുളം ജമാഅത്ത് പള്ളി ഭാരവാഹികള്‍ തറവാട്ടിലെ കലവറ നിറയ്ക്കല്‍ ദിവസത്തില്‍ ഒത്തുകൂടി.

തറവാട്ടിലെലെത്തിയ അതിഥികളെ മധുരമേറും പായസം നല്‍കിയാണു തറവാട്ടംഗങ്ങള്‍ സ്വീകരിച്ചത്. സൗഹൃദ യോഗം ചെയര്‍മാന്‍ പി.ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേവീസ് ബാലകൃഷ്ണന്‍, സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കെ.ബാലകൃഷ്ണ കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി യു.കെ.മുഹമ്മദ്കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, പാലക്കുന്നില്‍ കുട്ടി, ഒരുമ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല മമ്മു ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment