Latest News

അഞ്ചു വയസുകാരനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചത്; സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

കൊ​​​ച്ചി: ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന സ്കൂ​​​ൾ ബ​​​സി​​​ൽ​ ഡ്രൈ​​​വ​​​ർ അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ര​​​നെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സ് പോ​​​ലീ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​താ​​ണെ​​ന്ന് പോ​​​ലീ​​​സ് കം​​​പ്ലെ​​​യി​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റിയു​​​ടെ വി​​​ധി. ഈ ​​​കേ​​​സി​​​ൽ ഇ​​​ട​​​ക്കൊ​​​ച്ചി സ്വ​​​ദേ​​​ശി കെ.​​​എ​​​സ്. സു​​​രേ​​​ഷി​​​നെ ഹാ​​​ർ​​​ബ​​​ർ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ വി​​​ധി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് കെ. ​​​നാ​​​രാ​​​യ​​​ണക്കു​​​റു​​​പ്പ്.[www.malabarflash.com]

പോ​​​ലീ​​​സി​​ന്‍റെ ക്രൂ​​ര​​മ​​​ർ​​​ദ​​​ന​​ത്തത്തു​​ട​​ർ​​ന്ന് ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി സു​​രേ​​ഷി​​നു ജോ​​​ലി​​​ക്കു പോ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​റാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ 10 ല​​​ക്ഷം രൂ​​​പ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​ക​​​ണം. സം​​​ഭ​​​വം ന​​​ട​​​ക്കു​​​മ്പോ​​​ൾ ഹാ​​​ർ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​സ്ഐ​​​യാ​​​യി​​​രു​​​ന്ന ജോ​​​സ​​​ഫ് സാ​​​ജ​​​ൻ, എ​​എ​​​സ്ഐ​ ആ​​യി​​​രു​​​ന്ന പ്ര​​​കാ​​​ശ​​​ൻ, കോ​​​ണ്‍​സ്റ്റ​​​ബി​​​ളാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​നി​​​ന്ന് ഈ ​​​തു​​​ക ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. 50 ല​​​ക്ഷം രൂ​​​പ​ വ​​​രെ ന​​​ഷ്ടപ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു പ​​​രാ​​​തി​​​ക്കാ​​​ര​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ഇ​​​തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യെയോ സു​​​പ്രീം​​കോ​​​ട​​​തി​​​യെ​​​യോ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ ക്കുറു​​​പ്പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​യെ​​ന്നു പ​​റ​​യു​​ന്ന കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വും വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡ് കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഡ്രൈ​​​വ​​​റാ​​​യ സു​​രേ​​​ഷും ത​​​മ്മി​​​ൽ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത സ്റ്റോ​​​പ്പി​​ൽ കു​​​ട്ടി​​​യെ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നെ ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു ത​​​ർ​​​ക്കം. പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് വ്യാ​​​ജ​ പ​​​രാ​​​തി ന​​​ൽ​​​കി സു​​​രേ​​​ഷി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​പ്പി​​ച്ച​​​തെ​​​ന്ന് അ​​​ഥോ​​​റി​​​റ്റി ക​​ണ്ടെ​​ത്തി.

അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യ​​​തൊ​​​ഴി​​​ച്ചാ​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചിരുന്നില്ല. കൂ​​​ടാ​​​തെ, ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ ഒ​​​ന്നി​​​നു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത സു​​​രേ​​​ഷി​​​നെ പോ​​​ലീ​​​സ് ഗു​​​രു​​​ത​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​തി​​​നും തെ​​​ളി​​​വു​​​ണ്ട്. ഓ​​​ടു​​​ന്ന ബ​​​സി​​​ൽ 80 സെ​​​ക്ക​​​ൻ​​ഡു​​ക​​​ൾ​​​കൊ​​​ണ്ടു പ​​​രാ​​​തി​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ച്ച രീ​​​തി​​​യി​​​ലു​​​ള്ള അ​​​തി​​​ക്ര​​​മം ന​​ട​​ത്താ​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ഞ്ചു വ​​​യ​​​സു മാ​​​ത്ര​​​മു​​​ള്ള കു​​​ട്ടി പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​തുപോ​​​ലെ ഇ​​​ത്ര​​​യും കൃ​​​ത്യ​​​മാ​​​യി മൊ​​​ഴി കൊ​​​ടു​​​ത്തെ​​​ന്നു വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് മ​​​നഃപൂ​​​ർ​​​വം എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്ത​​​താ​​​ണെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണ് അ​​​ഥോ​​​റി​​​റ്റി​​യു​​ടെ വി​​​ധി​​​പ്ര​​​സ്താ​​​വം. ഇ​​തു കേ​​​ൾ​​​ക്കാ​​​നാ​​​യി പ​​​രാ​​​തി​​​ക്കാ​​​ര​​​നോ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ ഹാ​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.

ഇ​​തേ​​സ​​മ​​യം, പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണ​​​മേ​​​റ്റി​​​ട്ടും പോ​​​ലീ​​​സ് കം​​​പ്ല​​​യി​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി​​യു​​ടെ​ വി​​​ധി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് കെ. ​​​നാ​​​രാ​​​യ​​​ണ​​​ക്കുറു​​​പ്പ് പ​​റ​​ഞ്ഞു. പോ​​​ലീ​​​സ് കം​​​പ്ല​​​യി​​​ന്‍റ്സ് അ​​​ഥോ​​​റിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന വി​​​ധി​​​യാ​​​യി​​​രു​​​ന്നു ശനിയാഴ്ചത്തേത്‌. 

കം​​​പ്ലെ​​യി​​​ന്‍റ്സ് അ​​​ഥോ​​​റി​​​ട്ടി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ വി​​​ധി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പാ​​​റ​​​ശാ​​​ല ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​മാ​​​ണ് വെ​​​ല്ലു​​​വി​​​ളി​​​ സൃ​​​ഷ്ടി​​​ച്ച​​​ത്. 15 മാ​​​സ​​​ത്തോ​​​ളം അ​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 2014 മേ​​​യി​​​ലാ​​​ണ് അ​​​ഥോ​​​റിറ്റി യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ജ​​​സ്റ്റീ​​​സ് കെ. ​​​നാ​​​രാ​​​യ​​​ണ​​​ക്കുറു​​​പ്പ് നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. - 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.