Latest News

നിര്‍മാണം കഴിഞ്ഞിട്ടും തുറക്കാതെ സാംസ്‌കാരിക കേന്ദ്രം

ബേക്കല്‍: ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ടു നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം കാത്തുകഴിയുന്നു. നിര്‍മാണം പൂര്‍ത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും ഇതു തുറന്നുകൊടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ല.[www.malabarflash.com] 

സന്ധ്യമയങ്ങിയാല്‍ ഇവിടം തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയെന്നും നാട്ടുകാര്‍ പറയുന്നു. 

ബേക്കല്‍–പെരിയാട്ടടുക്കം റോഡില്‍ തച്ചങ്ങാട് ടൗണിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലത്താണു ബിആര്‍ഡിസിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിച്ചത്.
ടൗണിനോടു ചേര്‍ന്നുള്ള 90 സെന്റ് സ്ഥലത്തു നാലു കോടി രൂപ ചെലവിട്ടാണ് ഇതു നിര്‍മിച്ചത്. ടൂറിസം വകുപ്പിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല. ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 

നാടിന്റെ സാംസ്‌കാരിക പൈതൃകം പുറംലോകത്തെ അറിയിക്കുകയാണു ലക്ഷ്യം.

സാംസ്‌കാരിക മ്യൂസിയം കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ചെറു സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദ്ധതി ഉടന്‍ നാടിനു സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.