Latest News

എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷഫലത്തിന് അന്തിമ അംഗീകാരം നല്‍കുന്നതിനായി പരീക്ഷാ പാസ് ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരും. ഇത്തവണയും മോഡറേഷന്‍ മാര്‍ക്കുണ്ടാകില്ല.[www.malabarflash.com]

www.results.itschool.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കി. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂ ജില്ല തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍.പി.യു.പി സ്‌കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരീക്ഷാഭവന്റെ വെബ്‌സൈറ്റായ  www.keralapareekshabhavan.in ല്‍ ഉള്‍പ്പെടെ പരീക്ഷാഫലം ലഭ്യമാകും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.