Latest News

ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു

മംഗളൂരു: ജെപ്പു മര്‍ണമികട്ടെയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. ബുധനാഴ്ച  വൈകിട്ട് നാല് മണിയോടെയാണ് സംഭവം.[www.malabarflash.com]

ഡയമണ്ട് സിറ്റി ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയില്‍ താമസിക്കുന്ന അഡയാര്‍ കണ്ണൂരിലെ മുഹമ്മദ് ഷാന്റെയും ഷാമയുടെയും മകന്‍ ഇമ്രാന്‍ ഹുസൈനാണ് മരിച്ചത്. 

ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറി പുറത്തേക്ക് തലയിട്ട് നോക്കവെ തെറിച്ച് വീഴുകയായിരുന്നു. മാതാവ് ഈ സമയത്ത് വീടിനകത്തായിരുന്നു. ഒന്നാം നിലയിലേക്ക് വീണ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

കുട്ടിയുടെ പിതാവ് വിദേശത്താണ്. പിഞ്ചു കുട്ടിയുടെ ദാരുണ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തില്‍ പാണ്‌ഡ്വേശ്വര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.