Latest News

ഖമറുന്നിസയെ പുറത്താക്കിയ ലീഗ് നടപടി കാപട്യം: ഐ.എന്‍.എല്‍

കോഴിക്കോട്: ബി.ജെ.പിയെ പുകഴ്ത്തിപ്പറയുകയും അവര്‍ക്ക് സംഭാവന നല്‍കുകയും ചെയ്തതിന്റെ പേരില്‍ ഖമറുന്നിസ അന്‍വറിനെ വനിത ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയ മുസ്‌ലിം ലീഗിന്റെ നടപടി ആത്മവഞ്ചനയും കാപട്യവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിലും സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബും പറഞ്ഞു.[www.malabarflash.com]

ബേപ്പൂരിലെ കോലീബി സഖ്യം തൊട്ട് തുടങ്ങിയതാണ് ബി.ജെ.പിയുമായുള്ള മുസ്‌ലിം ലീഗിന്റെ ചങ്ങാത്തം.
2000ത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 60ഓളം പഞ്ചായത്ത് നഗരസഭകളില്‍ ലീഗ് ബി.ജെ.പിയുമായി ധാരണയിലായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തുള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിലെങ്കിലും ആര്‍.എസ്.എസിന്റെ വോട്ടുകൊണ്ട് മാത്രമാണ് ലീഗിന് ജയിക്കാനായത്. 

കാസര്‍കോട് ജില്ലയില്‍ അനവധി സഹകരണസ്ഥാപനങ്ങളില്‍ ലീഗ് ഇപ്പോഴും ബി.ജെ.പിയുമായി സഖ്യത്തിലാണ്. 

പാര്‍ട്ടിയും നേതാക്കളും കാണിച്ച മാതൃക പിന്തുടരുകമാത്രമാണ് ഖമറുന്നിസ അന്‍വര്‍ ചെയ്തത്. അവരെ പുറത്താക്കി ലീഗ് നേതാക്കള്‍ നല്ലപിള്ള ചമയുന്നത് അണികളെ വഞ്ചിക്കുന്ന ശുദ്ധ അസംബന്ധം മാത്രമാണെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.