ഉദുമ: പരിയാരം ബിജെപി ബൂത്ത് കമ്മറ്റി ഓഫീസായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം തീയ്യിട്ട് നശിപ്പിച്ചു.
ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പയലുകളും മറ്റും തീയ്യിട്ട് നശിപ്പിച്ചു. പാര്‍ട്ടി ഓഫീസിനുമുന്നിലും റോഡരികിലും സ്ഥാപിച്ച കൊടിയും തോരണങ്ങളും വലിച്ചു കീറി തീയ്യിട്ടിരുന്നു.[www.malabarflash.com]
ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പയലുകളും മറ്റും തീയ്യിട്ട് നശിപ്പിച്ചു. പാര്‍ട്ടി ഓഫീസിനുമുന്നിലും റോഡരികിലും സ്ഥാപിച്ച കൊടിയും തോരണങ്ങളും വലിച്ചു കീറി തീയ്യിട്ടിരുന്നു.[www.malabarflash.com]
ശനിയാഴ്ച രാത്രിയിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, ജില്ല മീഡിയസെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, സെക്രട്ടറി ശ്യംപ്രസാദ്, മണ്ഡലം കമ്മറ്റി അംഗം അമ്പാടി വിശാലാക്ഷന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ബിജെപി ഉദുമപഞ്ചായത്ത് സെക്രട്ടറി ശ്യംപ്രസാദിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
പാര്‍ട്ടി ഓഫീസ് തീയ്യിട്ട് നശിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ്. സംസ്ഥാനത്ത് മൊത്തമായി സിപിഎഎം നടത്തി കൊണ്ടിക്കുന്ന അക്രമപരമ്പരയുടെ ഭാഗമാണ് പരിയാരം ബിജെപി ഓഫീസ് തീയ്യിട്ട് നശിപ്പിച്ചതെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി ആരോപിച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment