കൊച്ചി: കേരളത്തിലെ കന്നുകാലി കശാപ്പെന്ന പേരിൽ വ്യാജ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരേ ഫേസ്ബുക്കിന്റെ നടപടി.[www.malabarflash.com]
സുരേന്ദ്രന്റെ വിവാദ ഫേസ്ബുക്ക് കുറിപ്പിനൊപ്പം ഇപ്പോൾ ചിത്രം മറച്ചാണ് നൽകിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായ ചിത്രമായതിനാലാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതെന്ന് ചിത്രത്തെ മറച്ച കുറിപ്പിൽ പറയുന്നുണ്ട്.
കേരളത്തിൽ ഇടത് വലത് സംഘടനകളിൽ ചെയ്യുന്നതെന്ന പേരിൽ ഫേസ്ബുക്കിൽ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രമാണ് വ്യാജമെന്നു കണ്ടെത്തിയത്. കഴുത്തറത്തു നിലയിലുളള പശുക്കളുടെ ചിത്രം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടക്കുന്ന ബീഫ് മേളകളുടേത് എന്ന പേരിൽ സുരേന്ദ്രൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
എന്നാൽ, ഈ ചിത്രങ്ങൾ മൂന്നു വർഷങ്ങൾക്കുമുന്പ് ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾ തെളിവുകൾ സഹിതം വ്യക്തമാക്കി. ചിത്രം സംബന്ധിച്ച വാർത്തയുടെ ലിങ്കും ആളുകൾ പോസ്റ്റ് ചെയ്തു. എന്നാൽ ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും ചിത്രം പിൻവലിക്കാൻ സുരേന്ദ്രൻ തയാറായില്ല. ഇതേതുടർന്നാണ് ഫേസ്ബുക്ക് സ്വന്തമായി നടപടിയെടുത്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment