Latest News

എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച മുസ്ലിം ഏകോപന സമിതിയുടെ ഹർത്താൽ

കൊച്ചി: എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച   മുസ്ലിം ഏകോപന സമിതിയുടെ ഹർത്താൽ. ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാർച്ചിന് നേരെ പോലീസ്  ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. [www.malabarflash.com ]

തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് ആരംഭിച്ച മാർച്ച് സെന്‍റ് ആ​ല്‍​ബ​ര്‍​ട്ട്​സ് കോ​ള​ജി​നു സ​മീ​പ​ത്തു ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്തു മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. പോലീസ് ന​ട​പ​ടി​യി​ൽ ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രിക്കേ​റ്റിരുന്നു.

അ​ഖി​ല എ​ന്ന ഹാ​ദി​യ​യു​ടെ പി​താ​വ്​ ന​ൽ​കി​യ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യി​ൽ കോ​ട​തി അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ മാ​ർ​ച്ച് നടത്തിയത്. യു​വ​തി​യു​ടെ മ​തം​മാ​റ്റം സം​ബ​ന്ധി​ച്ച്​ ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​െ​ന്ന​ന്നും സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ പ​രോ​ക്ഷ​മാ​യെ​ങ്കി​ലും കോ​ട​തി​വി​ധി അ​നു​കൂ​ല​മാ​​കുന്നെന്നും  ഏ​കോ​പ​ന​സ​മി​തി ആ​രോ​പി​ച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.