കൊച്ചി: ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡ് തെക്കേ മാടവന സജീവനെ ആക്രമിച്ച കേസില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കാക്കനാട് വാഴക്കാല സ്വദേശികളായ ശരത്കുമാര്‍ (25), വൈശാഖ് (25), രജീഷ് (28), ലാല്‍ ജീവന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സജീവന്റെ വീട്ടിലെത്തി സംഘം ആക്രമണം നടത്തിയത്. തന്നെ ആക്രമിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സജീവന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതികളെ അറസ്റ്റു ചെയ്തത്.
കാലിനു പരിക്കേറ്റ സജീവന്‍ മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത യുവാക്കള്‍ക്കൊപ്പം ചില ആര്‍.എസ്.എസ്. നേതാക്കളെയും പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

അതേസമയം സംഘടനയിലുള്ള ഒരു യുവാവിനെതിരെ സജീവന്‍ അപവാദ പ്രചാരണം നടത്തിയതാണ് സംഘര്‍ഷത്തിനു കാരണമെന്നു പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment