Latest News

കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുത ലൈന്‍ പൊട്ടി വിണു: മലബാറില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു

ഉദുമ : കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍ വൈദ്യുതികരണത്തിനായി സ്ഥാപിച്ച വൈദ്യുത ലൈന്‍ പൊട്ടി പാളത്തിലേക്ക് വിണു. ഇതോടെ മലബാറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വ്യാഴാഴ്ച വൈകുന്നേരം 7.45 ഓടെയാണ് അപകടം സംഭവിച്ചത്.[www.malabarflash.com]
അപകടം നടക്കുന്ന സമയത്ത് പാളത്തിലൂടെ തീവണ്ടികളൊന്നും കടന്നു പോവാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്ത് നിന്നും മംഗളൂരുവിലേക്ക് പോവേണ്ട പരശുറാം എക്‌സ്പ്രസ്, എഗ്‌മോര്‍ എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.[www.malabarflash.com]
മംഗളൂരുവില്‍ നിന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്കു പോവേണ്ട മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളും പിടിച്ചിട്ടു . അപകട സ്ഥലം രാത്രി ഒന്‍പതോടെ റെയില്‍വേയുടെ രക്ഷാപ്രവര്‍ത്തന സേന സന്ദര്‍ശിച്ചു.

ഗതാഗതം പുനസ്ഥാപിക്കുന്നതിനായി വിദഗ്ദ സംഘത്തിന്റെ അറ്റകുറ്റ പണികള്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ഗതാഗതം രാത്രി 11.30  മണിയോടെ പുനഃസ്ഥാപിച്ചു . 


Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.