Latest News

ഗോവയിൽ പുഴയിലേക്ക് നടപ്പാലം തകർന്ന് വീണ് രണ്ടു മരണം: 30 പേരെ കാണാതായി

പനജി: ദക്ഷിണ ഗോവയിൽ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം തകർന്ന് രണ്ടു മരണം. മുപ്പതോളം പേരെ കാണാതായെന്നും പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. [www.malabarflash.com]

ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്നും 55 കിലോമീറ്റർ അകലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. സൻവോർഡം പുഴയ്ക്ക് കുറുകെ പോർച്ചുഗീസ് കാലത്തു നിർമിച്ച പാലമാണ് തകർന്നത്.

പഴയ പാലമായതിനാൽ ഏതാനും വർഷമായി ഇതിലൂടെ വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചിരുന്നില്ല. പാലത്തിൽ നിന്നും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് വലിയ ജനക്കൂട്ടം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. 

പുഴയിൽ വീണ ചിലർ നീന്തി കരയ്ക്ക് കയറിയെന്നും ഏതാനും പേരെ രക്ഷപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു.


Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.