ഉദുമ: പാലക്കുന്ന് ടൗണില്‍ വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസമായിട്ടും പുന:സ്ഥാപിക്കാത്ത കെ.എസ്.ഇ.ബി അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കി.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാലക്കുന്ന് ടൗണില്‍ വൈദ്യുതി മുടങ്ങിയത്. ടൗണിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരായതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പ്രശ്‌നം പരാഹരിക്കാത്തത് കാരണം വ്യാപാരിക്കള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
നൂറിലധികം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ബുധനാഴച വൈകുന്നേരത്തോടെ നിശ്ചലമായത്. ബേക്കറികളിലും ഹോട്ടലുകളിലും ഐസ്‌ക്രീം ഉള്‍പ്പെടെയുളളവ നശിച്ചു പോയി. പലരും ബുധനാഴ്ച വൈകിട്ടോടെ കടകള്‍ അറച്ചിട്ടു. ചില സ്ഥാപനങ്ങള്‍ മൊഴുകുതിരി വെട്ടത്തിലാണ് പ്രവര്‍ത്തിച്ചത്.
കെ.എസ്.ടി.പി റോഡില്‍ സ്ഥാപിച്ച സോളാള്‍ ലൈററുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായത് കാരണം പാലക്കുന്ന് ടൗണ്‍ ഇരുട്ടിലായി.
വേനല്‍ ചൂടില്‍ ജനം നട്ടം തിരിയുമ്പോള്‍ രണ്ട് ദിവസമായി മുടങ്ങിക്കിടക്കുന്ന വൈദ്യുത ബന്ധം പുന:സ്ഥാപിക്കാതെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറെന്ന് പറഞ്ഞ് തടിതപ്പിയ കെ.എസ്.ഇ.ബി അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment