മേഘ്നയുടെ പ്രീ വെഡിംഗ് വീഡിയോ യൂട്യൂബില്‍ വൈറലാവുന്നതിനിടെയാണ് ഒരുകൂട്ടം ട്രോളന്മാര്‍ മേഘ്നയുടെ ആ കല്യാണവീഡിയോ മോഷണമോ എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.[www.malabarflash.com]
ഇതിനു സമാനമായ ഒരു പഴയ വീഡിയോ ഉള്‍പ്പെടെ തപ്പിയെടുത്താണ് ട്രോളന്മാരിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രമുഖ വീഡിയോഗ്രാഫി ഗ്രൂപ്പായ വിവാ ടീമിന്റെ വീഡിയോയില്‍ നിന്ന് മേഘ്നയുടെ വീഡിയോഗ്രാഫര്‍മാര്‍ കോപ്പിയടിച്ചെന്നാണ് ആരോപണം. അനൂപും സിന്ധുവുമായുള്ള വിവാഹത്തിന്റെ സേവ്ഡേറ്റ് വീഡിയോയിലാണ് സമാനമായ ഫുട്ബോള്‍ കളിയുള്ളത്. 2015 നവംബറിലാണ് ഈ വീഡിയോ പുറത്തുവന്നത്.
പക്ഷെ മാന്യമായും രസകരമായുമാണ് ഈ വീഡിയോ ചെയ്തതെന്നാണ് കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നത്. ടോപ്പ് ട്രന്റിംഗ് ലിസ്റ്റിലുള്ള വീഡിയോ നാല് ലക്ഷത്തോളമാളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. അഞ്ഞൂറില്‍ താഴെ ലൈക്കും, മുപ്പതിനായിരത്തോളം അണ്‍ലൈക്കുമാണ് ഇതുവരെ വീഡിയോയിക്കു കിട്ടിയിരിക്കുന്നത്.
കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ഭാവാഭിനയം. ഇത്രയും ക്ഷമയോടെ കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുകയാണ് പിന്നിടങ്ങോട്ട്.
വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ''എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു'' എന്നും ''സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല'' എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment