ഉദുമ: വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിച്ചു വരുന്ന പാലക്കുന്ന് തിരുവക്കോളി മൈതാനത്ത് ഐസി.സി.ഡി.എസിന്റെ ഓഫീസ് കം ഗോഡൗണ്‍ നിര്‍മ്മിക്കാനുളള അധികൃതരുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. [www.malabarflash.com]
കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മൂന്ന് പഞ്ചായത്തുകളിലെ അംഗണ്‍വാടികള്‍ക്ക് വേണ്ടിയാണ് തിരുവക്കേളിയിലെ മൈതാനിയില്‍ ഓഫീസ് കം ഗോഡൗണ്‍ നിര്‍മ്മിക്കുന്നത്.
ഈ മൈതാനത്തിന് തൊട്ടടുത്ത് തന്നെ സര്‍ക്കാര്‍ സ്ഥലമുണ്ടായിട്ടും കാളിസ്ഥലത്ത് തന്നെ ഓഫീസ് നിര്‍മ്മിക്കാനുളള അധികൃതരുടെ നടപടിയില്‍ നിന്നും പിന്‍മാറണമെന്ന് ടാസ്‌ക് തിരുവക്കോളി ആവശ്യപ്പെട്ടു.
കെട്ടിടനിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ നാട്ടിലെ ക്ലബ്ബുകളുടെയും സാംസ്‌കാരിക സംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ടാസ്‌ക് ക്ലബ്ബ് യോഗം തീരുമാനിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment