Latest News

എന്‍സി പി ജില്ലാ സെക്രട്ടറി എ.എല്‍.ചാക്കോ നിര്യാതനായി

ഒടയംചാല്‍: മലയോരത്തെ വ്യവസായ പ്രമുഖനും എന്‍ സി പി ജില്ലാ സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായ ആതോ പള്ളിയില്‍ എ എല്‍ ചാക്കോ (71) നിര്യാതനായി.[www.malabarflash.com]

ബുധനാഴ്ച രാവിലെ മാവുങ്കാല്‍ മിന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം .അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 

75 കൊല്ലം മുമ്പ് പാല ചെറുകരയില്‍ നിന്ന് കുടിയേറിയ അംഗമാണ്. പരേതരായ ലൂക്ക-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. നേരത്തേ വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂനിറ്റ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചില്‍ കുടുംബ കല്ലറയില്‍ നടക്കും.

മികച്ച നാടക നടനായ എ എല്‍ ചാക്കോ നാട്ടിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ചിന്നമ്മ. മക്കള്‍: ഷിനോജ് ചാക്കോ (യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി),ഷിജി ജോയ്,ഷീബ ആന്റണി. മരുമക്കള്‍ ജോയി കെ.പി,ആന്റണി തകടയില്‍, സീനിയ ഷിനോജ്. സഹോദരങ്ങള്‍ ജോസ്,ഫാദര്‍ മാത്യൂ(ജാന്‍സി) എ എല്‍ തോമസ്,എ എല്‍ രാജു(റിട്ട.അധ്യാപകന്‍),മോളി ചെമ്മങ്ങാട്ട്,ആലീസ് പോത്തനാമലയില്‍ (കരിവേടകം).

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.