Latest News

തീര്‍ത്ഥാടക സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസറകോട് സ്വദേശികളായ ഏഴുപേര്‍ മരിച്ചു

കാസറകോട്: വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കാസറകോട് കാസറകോട്  ബന്തിയോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു.[www.malbarflash.com]

ബന്തിയോട് കയ്യാര്‍ മണ്ടേക്കാപ്പ് സ്വദേശി ഹെറാള്‍ഡ് മൊന്റേരോ (50), ഭാര്യ പ്രസീല (40 ), മകന്‍ റോഹിത് (22), ഹെറാള്‍ഡിന്റെ സഹോദരന്‍ സതോറിന്‍ മൊന്റേരോ, മകള്‍ ഷാരോന (അഞ്ച് ), ഹെറാള്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മൊന്റേരോ (29), ഹെറാഡിന്റെ സഹോദരന്‍ ഡെന്‍സിലിന്റെ ഭാര്യ റീമ (37) എന്നിവരാണ് മരിച്ചത്. 

ഹെറാള്‍ഡിന്റെ മറ്റൊരു മകന്‍ റോഷന്‍ (22), ഫതേറിന്റെ ഭാര്യ ജെഷ്മ (26), മകള്‍ സൻവി, ആൽവിന്റെ ഭാര്യ പ്രീമ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കുഴിത്തല സര്‍ക്കാര്‍ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച  പുലര്‍ച്ചെ 5 മണിയോടെ തമിഴ്‌നാട് കരൂറിലാണ് അപകടം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് സ്‌കോര്‍പിയോ കാറില്‍ പതിനൊന്നംഗ കുടുംബം തീര്‍ത്ഥാടനത്തിന് പോയത്. വേളാങ്കണ്ണിയില്‍ പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 

വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിക്കിടന്ന പതിനൊന്ന് പേരെയും പുറത്തെടുത്തത്. ആല്‍വിന്റെയും പ്രീമയുടെയും വിവാഹം മെയ് 6ന് കയ്യാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. വിവാഹത്തിന് ശേഷം കുടുംബസമേതം തീര്‍ത്ഥാടനത്തിന് പോയതായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.