ഉദുമ: എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവ് ലഭിച്ചത് 2,000ത്തിന്റെ കീറിയ നോട്ടുകള്‍. ഉദുമ പാലക്കുന്ന് കരിപ്പോടിയിലെ ജിതിനാണ് ഞായറാഴ്ച വൈകിട്ട് പാലക്കുന്നിലെ എ ടി എമ്മില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചപ്പോള്‍ അഞ്ച് കീറിയ നോട്ടുകള്‍ കിട്ടിയത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു നോട്ട് പൂര്‍ണമായും കീറിയ നിലയിലും മറ്റുള്ളവ കീറിയ ഭാഗത്ത് കടലാസ് ഒട്ടിച്ച രീതിയിലും മുഷിഞ്ഞ നിലയിലുമായിരുന്നു.
ഞായറാഴ്ച ആയതിനാല്‍ ജിതിന് ബാങ്കുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ബാങ്കുമായി ബന്ധപ്പെട്ട് നോട്ട് മാറ്റിയെടുക്കാമെന്ന വിശ്വസത്തിലാണ് ജിതിന്‍.
സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment