Latest News

ഖുർആൻ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു: പൊന്മള

ദുബൈ: ഭൗതികലോകത്ത് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വ്യവസ്ഥിതികൾ ഖുർആനിൽ ഉൾകൊണ്ടിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു.[www.malabarflash.com] 

21-ാമത് രാജ്യാന്തര ഹോളി ഖുർആൻ അവാർഡിനോടനുബന്ധിച്ചുള്ള വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുബൈ മര്‍ക്കസിന്റെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.

ലോകത്ത് നടക്കുന്ന ഒരു സംഗതിയും ഖുർആൻ സ്പർശിക്കാതെ പോയിട്ടില്ല. തിരുസുന്നത്തിലൂടെയും ഇമാമുകളുടെ വരികളിലൂടെയും നമുക്കത് വ്യക്തമായി വായിച്ചെടുക്കാനാകും. മുമ്പ് ജീവിച്ചവരുടെ ചരിത്രവും ശേഷം വരാനിരിക്കുന്ന കാര്യങ്ങളും ഖുർആൻ വ്യക്തമാക്കുന്നു.
നമുക്കിടയിലുള്ള സകല പ്രശ്‌നങ്ങൾക്കും പ്രതിവിധി ഖുർആനിലുണ്ടെന്ന് അല്ലാഹു പറയുന്നു. ഒരു സമ്പൂർണ നിയമസംഹിതയാണ് ഇസ്‌ലാം. ഐഹികവും പാരത്രികവുമായ ഏതെല്ലാം നന്മകളുണ്ടോ അതിലേക്കെല്ലാം ചെന്നെത്താൻ ഖുർആൻ നിർദേശപ്രകാരം നമുക്ക് കഴിയും. 'നന്മയിലേക്ക് നിങ്ങൾ മുന്നെ നടക്കുക'യെന്ന ഖുർആനിന്റെ പ്രഖ്യാപനം പാഠമാവണം. നന്മ വർധിപ്പിക്കാൻ പ്രചോദനമാവണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ ദാരിമി വിളയൂർ അധ്യക്ഷത വഹിച്ചു. ദുബൈ രാജ്യാന്തരഹോളി ഖുർആൻ അവാർഡ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് തലവൻ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി സംഘാടക സമിതി അംഗവുമായ അബ്ദുൽ റഹീം ഹുസൈൻ അൽ അഹ്‌ലി ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി.അബൂബക്കർ മുസ്‌ലിയാർ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുർറഹ്മാൻ സഖാഫി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എ.കെ.അബൂബക്കർ മൗലവി കട്ടിപ്പാറ, ഷരീഫ് കാരശ്ശേരി, നജീം തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.