കാസര്‍കോട്: ചൂരി പഴയ പള്ളിയിലെ മദ്രസ അധ്യാപകന്‍ കുടകാലെ റിയാസ് മുസ്‌ല്യാരെ(34) കൊലപ്പെടുത്തിയ കേസിന്റെ കുറ്റ പത്രം അടുത്താഴ്ച്ച സമര്‍പ്പിക്കും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇതിന്റെ നടപടി ക്രമത്തിന്റെ ഭാഗമായി പ്രതികളെ വിചാരണ ചെയ്യുന്നതിനായി സര്‍ക്കാരിന്റെ അനുമതി തേടി.ക്രിമിനല്‍ നടപടി ചട്ടം വകുപ്പ് 153 എ പ്രകാരമാണ് വിചാരണ അനുമതി തേടിയത്. അനുമതി കിട്ടിയ ഉടന്‍ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാസര്‍കോട് കേളുഗുഡെ അയ്യപ്പ നഗര്‍ ഭജന മന്ദിര സമീപത്തെ അജേഷ് എന്ന അപ്പു(20),നിതിന്‍ (19) ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
ബോധപൂര്‍വ്വം വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ മുസ്‌ല്യാരെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സംഭവം നേരില്‍ കണ്ട പള്ളിയിലെ ഖത്തീബാണ് കേസിലെ പ്രധാന സാക്ഷി. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും മറ്റു സാമഗ്രികളും തെളിവായി കുറ്റ പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2017 മാര്‍ച്ച് 21 നായിരുന്നു പള്ളിയില്‍ കയറി റിയാസ് മുസ്‌ല്യാരെ ദാരുണമായി കൊലപ്പെടുത്തിയത്.
പ്രതികള്‍ക്കെതിരെ തീവ്ര വിരുദ്ധ നിയമമായ യു എ പി എ ചുമത്തണമെന്നും കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊലയക്ക് പ്രേരണയായി പ്രസംഗം നടത്തിയ കര്‍ണ്ണാടക എം പി ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് കുറ്റപത്രത്തിലുള്ളത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment