വാരണസി: രാജ്യത്ത് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന് വാരണാസി സുമേരു പീഠം ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി ആവശ്യപ്പെട്ടു. പശുക്കളെ കൊല്ലുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് തലവെട്ടാൻ സ്വാമി ആഹ്വാനം ചെയ്തതായി ആജ് തക് റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ദേശീയ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നും അവയെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി പറഞ്ഞു.
സർക്കാറുകൾ ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുത്ത് പശുവിനെ വധിക്കുന്നവരുടെ തല വെട്ടണമെന്നും സ്വാമി ആഹ്വാനം ചെയ്യുന്നുണ്ട്. ഗോസംരക്ഷകരുടെ ആക്രമണങ്ങൾക്ക് പ്രോത്സാഹനമേകുന്ന തരത്തിലുള്ള പ്രസ്താവനയാണിപ്പോൾ സ്വാമിയിൽ നിന്നുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് സ്വാമിയുടെ അഭിപ്രായ പ്രകടനം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ സമാനമായ ആവശശ്യവുമായി ഏറെ അനുയായികളുള്ള സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നും രാജസ്ഥാന്‍ ഹൈക്കടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.
ബീഫ് ഫെസ്റ്റ് നടത്തുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അവരുടെ പ്രവർത്തികൾ മാനവികതക്ക് എതിരാണെന്നും അതിനാൽ ബീഫ് ഫെസ്റ്റ് നടത്തുന്നവരെ വിചാരണ ചെയ്യണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് സ്വാമിയുടെ അഭിപ്രായ പ്രകടനം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ സമാനമായ ആവശശ്യവുമായി ഏറെ അനുയായികളുള്ള സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നും രാജസ്ഥാന്‍ ഹൈക്കടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.
ബീഫ് ഫെസ്റ്റ് നടത്തുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അവരുടെ പ്രവർത്തികൾ മാനവികതക്ക് എതിരാണെന്നും അതിനാൽ ബീഫ് ഫെസ്റ്റ് നടത്തുന്നവരെ വിചാരണ ചെയ്യണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment