Latest News

കോഴിക്കോട് ഹര്‍ത്താലില്‍ വാഹനം തടഞ്ഞത് ഗോമാതാക്കള്‍; വീഡിയോ വൈറലാകുന്നു

കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടന്ന ബിഎംഎസ് -ബിജെപി ഹര്‍ത്താലില്‍ ഗോമാതാക്കള്‍ അതായത് പശുക്കള്‍ വഴിയിലിറങ്ങിയത് കൗതുകമായി. സംഘപരിവാര്‍ ഹര്‍ത്താലിന് ഗോമാതാക്കള്‍ തന്നെ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാവും? അത്തരമൊരു സംഭവത്തിനാണ് ശനിയാഴ്ച കോഴിക്കോട് ടൗണ്‍ വേദിയായത്.[www.malabarflash.com] 

ആരുടെ പേരിലാണോ ഇന്ത്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആ മൃഗങ്ങള്‍ തന്നെ അവര്‍ക്കു പിന്തുണയര്‍പ്പിക്കുന്ന ഏറെ വ്യത്യസ്തമായൊരു സംഭവം പലര്‍ക്കും രസം തോന്നിയെങ്കിലും അത് യഥാസമയം ക്യാമറയില്‍ പകര്‍ത്താനും പ്രേക്ഷകര്‍ക്കു മുന്നില്‍ ആ രസമൊട്ടും ചോരാതെ എത്തിക്കാനും തോന്നിയത് ഒരാള്‍ക്കു മാത്രമായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയിലെ കോഴിക്കോട് റീജ്യണല്‍ ചീഫ് കെ വി ബൈജുവിന്.
ഏറെ തിരക്കേറിയ കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു ഈ സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തു നിന്നും വന്ന കിടാക്കളുള്‍പ്പെടെയുള്ള പശുക്കൂട്ടമാണ് റോഡ് തടഞ്ഞത്. വാഹനങ്ങള്‍ക്കൊന്നും പോവാനാകാത്ത വിധം റോഡിനു കുറുകെ കയറിനിന്ന ഗോമാതാക്കള്‍ മൂന്നു മണിക്കൂറോളമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. 

സാധാരണ എല്ലാ ഹര്‍ത്താലിനും റോഡില്‍ പശുക്കളൊക്കെ ഇറങ്ങാറുള്ളപോലെ ആദ്യം അവഗണിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ഇവരുടെ ആധിപത്യം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇത് ക്യാമറയിലൊപ്പിയെടുക്കാന്‍ ബൈജു തീരുമാനിച്ചത.

കൂട്ടമായി വഴിയിലേക്ക് വന്ന കാലികള്‍ മണിക്കൂറുകളോളം വഴിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. കാലികള്‍ തമ്മില്‍ തലകൊണ്ട് പരസ്പരം വഴക്കുകൂടിയതും വാഹനയാത്രക്കാരെ പ്രയാസപ്പെടുത്തി.
കാലികള്‍ മാറിപ്പോകാത്തതുകണ്ട വാഹന യാത്രക്കാര്‍ കാലിക്കൂട്ടം ഇല്ലാത്ത ഭാഗത്തുകൂടി പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അതും നടന്നില്ല. വാഹനങ്ങള്‍ ഒരു വശത്തേക്ക് മാത്രം പോകേണ്ട സ്ഥാനത്ത് ഇരുവശത്തുകൂടെയും വാഹനങ്ങള്‍ക്ക് പോകേണ്ടിവന്നു. വഴിയില്‍ മൂത്രമൊഴിച്ചും ഇവ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ആംബുലന്‍സുകള്‍ക്കുപോലും കാലികള്‍ തടസ്സം സൃഷ്ടിച്ചു.

പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത സംഭവമൊന്നും ഗോമാതാക്കള്‍ക്ക് അറിയില്ലെങ്കിലും മൂത്രമൊഴിച്ചും ചിലര്‍ പ്രതിഷേധിച്ചതായി ബൈജു റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബൈജുവിന്റെ വാര്‍ത്താ വീഡിയോ ഇതിനോടകം സമുഹ മാധ്യമങ്ങളില്‍ ഹിററായിരിക്കുകയാണ്‌.

വീഡിയോ കാണാം...


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.