Latest News

സൂക്ഷിക്കുക..! ആംഗ്യഭാഷയില്‍ സംഭാവന ചോദിച്ച് എത്തി ഫോണ്‍ കവരുന്നു

മഞ്ചേരി: നഗരത്തിൽ ഭിക്ഷാടനത്തിനെത്തി മൊബൈൽ ഫോൺ കവർച്ച ചെയ്യുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കൊറിയർ കമ്പനി ജീവനക്കാരന്റേത് ഉൾപ്പെടെ രണ്ട് മാസത്തിനിടെ പല മോഷണം നടന്നു.[www.malabarflash.com] 

ആംഗ്യഭാഷയിൽ സംഭാവന ചോദിച്ച് എത്തുന്നയാളാണ് ഫോൺ കവരുന്നത്. രണ്ടു മാസം മുൻപ് ദേശസാൽകൃത ബാങ്കിലെ വനിതാ മാനേജരുടെ ഫോൺ കവർന്നു.

മാനേജർ സംഭാവന നൽകാൻ ബാഗിൽനിന്ന് പണമെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച. മൂന്നാഴ്ച മുൻപ് കോഴിക്കോട് റോഡിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് സമാന രീതിയിൽ ഫോൺ കവർന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കടകളിൽനിന്ന് ഫോൺ അടിച്ചുമാറ്റി. ചെറിയ നഷ്ടമായതിനാൽ പലരും പരാതിപ്പെടാൻ മുതിരുന്നില്ല. നഗരസഭാ പരിധിയിൽ ഭിക്ഷാടനം നിരോധിച്ചെങ്കിലു തുടർ നടപടികൾ ഉണ്ടായില്ല.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.