Latest News

റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കല്ലിശ്ശേരി വാലിയില്‍ ലിന്‍സണ്‍പ്രെറ്റി ദമ്പതികളുടെ 8 മാസം പ്രായമുളള ലിയാല്‍ ആണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച രാവിലെയാണ് റമ്പൂട്ടാന്‍ പഴം കുഞ്ഞ് അബദ്ധത്തില്‍ വായിലിടുകയും വിഴുങ്ങുകയും ചെയ്തത്. 

ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്‌.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.