Latest News

ഫേസ്ബക്ക് പ്രണയം; ആശുപത്രിയില്‍ കയറി ജീവനക്കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമം

കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ആശുപത്രിക്ക് അകത്ത് കയറി വെട്ടിക്കൊല്ലാന്‍ ശ്രമംയുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച സന്ധ്യയോടെയാണ് വധ ശ്രമം അരങ്ങേറിയത്.[www.malabarflash.com]

ആശുപത്രിയിലെ സ്‌കാനിംങ്ങ് വിഭാഗത്തിലെ ജീവനക്കാരിയായ മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയായ യുവതിക്ക് നേരെ വധ ശ്രമം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പരപ്പ സ്വദേശിയായ ആദിത്യ (23)നെ ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ കൈയ്യില്‍നിന്നും 2 ലിറ്റര്‍ പെട്രോളും ഒരു സിഗര്‍ ലൈറ്ററും കണ്ടെടുത്തു. 

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം തീക്കൊളുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ആദിത്യന്റെ ലക്ഷ്യം. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

സന്ധ്യയോടെ ആശുപത്രിയില്‍ എത്തിയ ആദിത്യന്‍ ക്യാബിനിലുണ്ടായിരുന്ന യുവതിയെ വടിവാള്‍ കൊണ്ട് കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു.യുവതി കൈ കൊണ്ട് വെട്ട് തടയുകയായിരുന്നു.യുവതിയുടെ കൈയ്ക്കും തോളിനും നിസാര പരിക്കേറ്റു.

ക്യാബിലുണ്ടായിരുന്ന മാനേജറും ആശുപത്രിയിലെ മറ്റു ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴിപ്പെടുത്തി പോലീസിലേല്‍പ്പിച്ചു.

 ഫേസ്ബുക്ക് മുഖേനയാണ് ഏതാനും വര്‍ഷം മുമ്പ് യുവതിയും ആദിത്യനും തമ്മില്‍ അടുപ്പത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തില്‍ കലാശിച്ചു. അപ്പോഴും ഇരുവരും പരസ്പരം കണ്ടിരുന്നില്ല.

ഒടുവില്‍ നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ വെച്ച് രണ്ടുപേരും കണ്ടുമുട്ടിയപ്പോള്‍ തനിക്ക് അയച്ച് തന്ന ഫോട്ടോ വ്യജമാണെന്നും തന്റെ സങ്കല്‍പ്പത്തിലുള്ള കാമുകനല്ലായെന്നും മനസ്സിലാക്കി യുവതി പ്രണയത്തില്‍ നിന്നും പിന്‍മാറി. ഇനി തന്നെ വിളിക്കരുതെന്നും താക്കീത് നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ആദിത്യന്‍ യുവതിക്ക് നേരെ വധശ്രമം നടത്തിയത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.