Latest News

രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം. അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് പുരസ്‌കാരം ലഭിച്ചത്.[www.malabarflash.com]

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് പിന്നാലെയാണ് ബീഫ് കയറ്റുമതി കയറ്റുമതി സ്ഥാപനത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ്‌ എക്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) യുടെ ഡൈമണ്ട് ട്രോഫിയാണ് അല്ലാന സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചത്. 2014-15, 2015 -16 വര്‍ഷങ്ങളിലെ കയറ്റുമതിരംഗത്തെ പ്രകടനവും ഭക്ഷ്യ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനയും കണക്കിലെടുത്ത് കമ്പനിക്ക് പുരസ്‌കാരം നല്‍കുന്നതായി എപിഇഡിഎ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

10,000 കോടിയുടെ ബീഫ് രണ്ടു വര്‍ഷവും കമ്പനി കയറ്റുമതി ചെയ്തുവെന്ന് അല്ലാനസണ്‍സ് ഡയറക്ടര്‍ ഫുസാന്‍ അലാവി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കയറ്റുതി ചെയ്യുന്ന മാട്ടിറച്ചിയുടെ മൂന്നില്‍ ഒന്ന് കയറ്റുമതി ചെയ്യുന്നത് അല്ലാനസണ്‍സ് ആണെന്നും അദ്ദേഹം പറഞ്ഞു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.